2014, ഒക്‌ടോബർ 31, വെള്ളിയാഴ്‌ച

അവസാനം ഫ്രാൻസിസ് മാര്പ്പാപ്പ ജീവികളുടെ പരിണാമ സിദ്ധാന്തത്തെയും പ്രപഞ്ചൊൽപ്പത്തിയുടെ ബിഗ്‌ ബാങ്ങ്  തിയറിയും അന്ഗീകരിചിരിക്കുന്നതായാണ് വാര്ത്ത. അതായത് ദൈവം വിവിധ ജീവജാലങ്ങളെ സൃഷ്ടിച്ചത് ഒരു ജീവിയിൽ നിന്നുള്ള പരിണാമം വഴി യാണെന്നും പ്രപഞ്ചം ഉണ്ടായത് ഒരു മഹാ വിസ്ഫോടനത്തിലൂടെ യാണെന്നും, ദൈവത്തിന്റെ സൃഷ്ട്ടിപ്പിന്റെ രീതി അങ്ങിനെ യാകുന്നതിൽ തകരാരൊന്നുമില്ല എന്നുമാണ് അദ്ധേഹത്തിന്റെ വാദം. 

നിയോഡാർവി നിസം അനുസരിച്ചുള്ള പരിണാമ മുന്നേറ്റം വഴി ഏക കോശ ജീവിയിൽ നിന്ന് മനുഷ്യൻ വരെ എത്തി എന്ന്  മാർപാപ്പ സമ്മതിക്കുമ്പോൾ, ദൈവത്തിന്റെ സൃഷ്ട്ടിപ്പിന്റെ വഴി അങ്ങിനെ യായിരുന്നു എന്ന് സമ്മതിക്കുമ്പോൾ, ശശി യാകുന്നതും, ഗോപിയാകുന്നതുമെല്ലാം ഇതുവരെ അതിനെ നഖ ശിഖാന്തം എതിർത്തിരുന്ന വിശ്വാസികളാണ് . പരിണാമ സിദ്ദാന്തം ശരിയാകാനുള്ള ഒരു സാദ്യത തുറന്നിടാതെ മുന്നോട്ടു പോകാൻ കഴിയില്ല എന്ന് അദ്ദേഹത്തിനറിയാം . പൂർണ്ണമായ തെളിവുകളൊന്നും ഇതുവരെ ലഭിക്കാത്തത് കൊണ്ട് അത് തന്നെയാണ് ശരി എന്നും അദ്ദേഹത്തിനു പറയാൻ കഴിയില്ല. പരിണാമത്തിനു പൂർണമായി , ബോധ്യമാകുന്ന രീതിയിൽ  വിശദീകരിക്കാനാവാത്ത ഫ്ലാജെല്ലത്തിന്റെയും മനുഷ്യ നേത്ര ഘടനയുടെയും സമയ ബന്ധിതമായ പരിണാമവുമെല്ലാം പരിണാമ നിഷേധികളുടെ ചോദ്യമായി നില്ക്കുകയാണ് . നാളെ ശാസ്ത്ര ലോകം അതിനും ബോധ്യമാകുന്ന ഒരുത്തരം തന്നുകൂടായ്കയില്ല. ഫ്രാൻസിസ് മാർപ്പാപ്പ ശാസ്ത്രത്തെ ഭയക്കുന്നില്ല, മറിച് അതഅംഗീകരിക്കുന്നു. നല്ല കാര്യം.

ബൈബിൾ വചനങ്ങളെ എങ്ങിനെ പരിണാമ സിദ്ധാന്തത്തിനും, ബിഗ്‌ ബാങ്ങ് തിയറിക്കും അനുസരിച്ച് വ്യാഖ്യാനിക്കാം എന്നതാണ് ഇനിയത്തെ പ്രശ്നം. 

മുസ്ലിം ലോകം ഒന്നടങ്കം പരിണാമ സിദ്ധാന്തത്തെ നിരാകരിക്കുന്നുവെങ്കിലും ചില  ഒറ്റപ്പെട്ട മുസ്ലിം ചിന്തകരും കുർ ആൻ പരിണാമ സിദ്ടാന്തത്തിനെതിരല്ല എന്നുള്ള രീതിയിൽ വ്യാഖ്യാനിച്ചു കണ്ടു.  പരിണാമ സിദ്ദാന്തത്തിനു ഏറിവരുന്ന സ്വീകാര്യതയും, സാദ്യതയെ സാധൂകരിക്കുന്ന കൂടുതൽ തെളിവുകലുമാകാം ഇങ്ങിനെയൊരു ചിന്തയ്ക്ക് കാരണം. ഒരുപക്ഷേ ഇനിയും നൂറു വർഷത്തിനു ശേഷമുള്ള കുർ ആനും , ബൈബിളും ഗീതയുമൊക്കെ വ്യാഖ്യാനിക്ക പ്പെടുന്നത് തീർത്തും വ്യത്യസ്തമായ രീതിയിലായിരിക്കാം. വ്യാഖ്യാനങ്ങൾക്കും, വിസ്വാസങ്ങൾക്കും ക്രമേണ, തലമുറകളിൽ നിന്ന് തലമുറകളിലേയ്ക്ക്, കാലഘട്ടത്തിനനുസൃതമായി, അന്നന്നത്തെ ശാസ്ത്ര വളർച്ചയ്ക്ക് ഒപ്പം നില്ക്കാവുന്ന വിധത്തിൽ   വളരെ സാവധാനത്തിൽ പരിണാമം സംഭവിക്കുന്നുണ്ട്. 

ഇതൊക്കെയാണെങ്കിലും ഇപ്പോഴും പല മതാധിഷ്ട്ടിത സ്കൂളുകളിലും പരിണാമ സിദ്ധാന്തം പഠിപ്പിക്കുന്നതിന് അപ്രക്യാപിത വിലക്കുണ്ട്. അത് കേട്ടാൽ, പഠിച്ചാൽ ,  ഈമാൻ പറന്നു പോകും എന്നാണവരുടെ പേടി ശരിയും തെറ്റും വേർതിരിച്ചെടുക്കാനുള്ള കഴിവ് വളർന്നു വരുന്ന സമയം കുട്ടികൾക്ക് കൊടുത്തിട്ടുണ്ടെന്ന് വിശ്വസിക്കാൻ മന്ദബുദ്ദിക ളായ ചില മതാധികാരികൾക്ക് ഇനിയും കഴിയുന്നില്ല.

http://youtu.be/F5fN7s7Ds9I